by webdesk3 on | 06-09-2025 11:53:57 Last Updated by webdesk3
വയനാട് ജില്ലയില്‍ അമീബിക് മസ്തിഷ്‌ക ജ്വര ബാധ മൂലം ഒരാള്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. മാനന്തവാടി കുഴിനിലം സ്വദേശിയായ 45 കാരന്‍ രതീഷ് ആണ് മരിച്ചത്.
രണ്ടാഴ്ചയായി മാനന്തവാടി മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ ചികിത്സയിലായിരുന്ന രതീഷിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു. കരള്‍ രോഗവും പ്രമേഹവും ബാധിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
അമീബിക് മസ്തിഷ്‌ക ജ്വരബാധിതരായവരില്‍ ഒരാളുടെ നില കൂടി അതീവ ഗുരുതരമാണെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇന്നലെ കൂടി ഒരാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇപ്പോള്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ 10 പേര്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തിന് ചികിത്സയിലാണ്. രോഗവ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് മുന്‍കരുതലുകള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.