by webdesk2 on | 05-09-2025 11:50:37 Last Updated by webdesk2
തിരുവനന്തപുരം: നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയെന്ന കേസില്‍ തെളിവ് ശേഖരണത്തിനായി എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള കേസില്‍ ക്രൈംബ്രാഞ്ച് സംഘം ബംഗളൂരുവിലേക്ക് തിരിക്കുന്നു. യുവതി ചികിത്സ തേടിയ ബംഗളൂരുവിലെ ആശുപത്രി ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓണാവധിക്ക് ശേഷം അന്വേഷണസംഘം ബംഗളൂരുവിലെത്തി ആശുപത്രി രേഖകള്‍ പരിശോധിച്ച് യുവതി ചികിത്സ തേടിയ കാര്യം നേരിട്ട് സ്ഥിരീകരിക്കും. തുടര്‍ന്ന് ആശുപത്രി മാനേജ്‌മെന്റിന് നോട്ടീസ് നല്‍കി രേഖകള്‍ കസ്റ്റഡിയിലെടുക്കും.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തില്‍ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. അഞ്ച് പേരുടെ പരാതികളിലാണ് രാഹുലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ച് പേരും മൂന്നാം കക്ഷികളാണെന്നും എഫ്‌ഐആറില്‍ പറയുന്നു. രാഹുലിനെതിരെ ബിഎന്‍എസ് 78(2), 351, പൊലീസ് ആക്ട് 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.