by webdesk3 on | 04-09-2025 01:35:47 Last Updated by webdesk3
ആഗോള അയ്യപ്പസംഗമത്തിനെതിരെ എതിര്‍പ്പ് ശക്തിപ്രാപിച്ചതോടെ വിവാദം രൂക്ഷമാകുകയാണ്. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സംഗമത്തിനെതിരെ ബി.ജെ.പി വിശ്വാസികളുടെ സമ്മേളനം സംഘടിപ്പിക്കാനാണ് തീരുമാനിച്ചത്. ഈ മാസം 22-നാണ് അയ്യപ്പ ഭക്തരുടെ സംഗമം നടക്കുക.
ബി.ജെ.പി ദേശീയ നേതാക്കളെ ഉള്‍പ്പെടുത്തി നടത്തുന്ന ഈ സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുമെന്നാണ് വിവരം. സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധം ദേശീയതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുപോകുക എന്നതാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. യഥാര്‍ത്ഥ ഭക്തരുടെ പങ്കാളിത്തത്തോടെയാണ് സംഗമം നടത്തേണ്ടതെന്ന് ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും ആവശ്യമുന്നയിക്കുന്നു. ഇതിനിടെ, പന്തളം കൊട്ടാരവും ആഗോള അയ്യപ്പ സംഗമത്തിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഇടത് സര്‍ക്കാരിന്റെ തട്ടിപ്പാണ് സംഗമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. 2018-ല്‍ ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാട് വിശ്വാസികള്‍ക്ക് എതിരായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തെ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടതെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു.