News Kerala

തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍; ഇന്ന് ഉത്രാടപ്പാച്ചില്‍

Axenews | തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍; ഇന്ന് ഉത്രാടപ്പാച്ചില്‍

by webdesk2 on | 04-09-2025 07:52:28 Last Updated by webdesk2

Share: Share on WhatsApp Visits: 16


തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍; ഇന്ന് ഉത്രാടപ്പാച്ചില്‍

ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്ന മലയാളികള്‍ക്ക് ഇന്ന് ഉത്രാടപ്പാച്ചില്‍. ഉത്രാട ദിവസമാണ് മലയാളിക്ക് ഒന്നാം ഓണം. തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് ഇന്ന് മലയാളി. എത്ര നേരത്തെ ഓണത്തിനായി ഒരുങ്ങിയാലും എന്തെങ്കിലുമൊക്കെ മറക്കും. അങ്ങനെ മറന്ന എല്ലാ സാധനങ്ങളും ഓടിനടന്ന് വാങ്ങാനുള്ള ദിവസമാണ് ഉത്രാടം. ഓണത്തിന്റെ ആവേശം പരകോടിയിലെത്തുന്ന ഉത്രാടദിനത്തിലാണ് നഗരത്തിലും നാട്ടിന്‍പുറത്തും ആള്‍ക്കൂട്ടം നിരത്തിലേക്ക് ഒഴുകുന്നത്.

 ഉത്രാടമുച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെ വെപ്രാളം എന്നാണ് പഴമക്കാര്‍ പറയാറുള്ളത്. ഉത്രാടം ഉച്ചകഴിയുന്നതോടെ പിറ്റേന്നത്തെ തിരുവോണത്തിനുള്ള ഒരുക്കത്തില്‍ സ്ത്രീകളുടെ പങ്കിനെയാണ് ഈ ചൊല്ല് സൂചിപ്പിക്കുന്നത്. ഉത്രാടനാളില്‍ ഓണവിപണിയും സജീവമാകും. കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് അന്വര്‍ത്ഥമാകാനെന്നവണ്ണം നഗരത്തിലെ വസ്ത്രവില്‍പ്പന ശാലകളിലും പച്ചക്കറി വില്‍പ്പന കേന്ദ്രങ്ങളിലും വഴിയോര വാണിഭകേന്ദ്രങ്ങളിലും ഇന്ന് തിരക്കോടുതിരക്കായിരിക്കും

പൂക്കള്‍ മുതല്‍ വസ്ത്രവും ഓണത്തപ്പനും കലങ്ങളും പാത്രങ്ങളുമുള്‍പ്പെടെ നിരത്തിവച്ച ഓണവിപണിയിലേക്ക് ഇറങ്ങുന്നത് തന്നെ മലയാളികള്‍ക്ക് ആവേശമാണ്. അത്തം തുടങ്ങി ഒന്‍പതാം ദിനമായ ഉത്രാടം തിരുവോണ ദിനം പോലെ തന്നെ ആഘോഷിക്കുന്ന സ്ഥലങ്ങളുമുണ്ട്. ചിലയിടങ്ങളില്‍ ഏറ്റവും വലിയ പൂക്കളമിടുന്നതും ഉത്രാടത്തിനാണ്. ഈ പൂക്കളം തിരുവേണം വരെ സൂക്ഷിക്കുകയും ചെയ്യും.




Share:

Search

Recent News
Popular News
Top Trending


Leave a Comment