News Kerala

ആഗോള അയ്യപ്പ സംഗമത്തിന് യുഡിഎഫ് ഇല്ല; സര്‍ക്കാര്‍ അയ്യപ്പ ഭക്തരെ പരിഹസിക്കുന്നു; വിഡി സതീശന്‍

Axenews | ആഗോള അയ്യപ്പ സംഗമത്തിന് യുഡിഎഫ് ഇല്ല; സര്‍ക്കാര്‍ അയ്യപ്പ ഭക്തരെ പരിഹസിക്കുന്നു; വിഡി സതീശന്‍

by webdesk2 on | 03-09-2025 12:40:42 Last Updated by webdesk2

Share: Share on WhatsApp Visits: 80


ആഗോള അയ്യപ്പ സംഗമത്തിന് യുഡിഎഫ് ഇല്ല; സര്‍ക്കാര്‍ അയ്യപ്പ ഭക്തരെ പരിഹസിക്കുന്നു; വിഡി സതീശന്‍

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി യുഡിഎഫ് സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാര്‍ അയ്യപ്പ ഭക്തരെ പരിഹസിക്കുകയാണെന്നും, ശബരിമലയെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥയിലെത്തിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് സിപിഎമ്മും എല്‍ഡിഎഫും എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ശബരിമല തീര്‍ത്ഥാടനം പ്രതിസന്ധിയിലായത്. ആചാര ലംഘനം നടത്തിയത് ശരിയാണെന്ന് വാദിച്ചവരാണ് സിപിഎമ്മുകാര്‍. ഇപ്പോള്‍ അവരുടെ നിലപാട് മാറിയോ എന്നും അദ്ദേഹം ചോദിച്ചു. യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയ ശേഷം മാത്രം തങ്ങളെ ക്ഷണിച്ചാല്‍ മതിയെന്ന് സതീശന്‍ പറഞ്ഞു. നാമജപ ഘോഷയാത്രയ്ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന് നാല് അഞ്ച് വര്‍ഷം മുമ്പ് പറഞ്ഞിട്ടും ഇതുവരെ അത് നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗോള അയ്യപ്പ സംഗമം വര്‍ഗീയവാദികള്‍ക്ക് ഇടം നല്‍കാനുള്ള നീക്കമാണെന്ന് വി.ഡി. സതീശന്‍ വിമര്‍ശിച്ചു. ഇത്തരം കാര്യങ്ങള്‍ വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഈ നടപടി മനുഷ്യന്റെ സാമാന്യ യുക്തിയെ ചോദ്യം ചെയ്യുന്നതാണ്. അയ്യപ്പന്‍ എന്ന വിശ്വാസത്തെ മുന്‍നിര്‍ത്തി നടത്തുന്ന രാഷ്ട്രീയ കാപട്യത്തെയാണ് യുഡിഎഫ് ചോദ്യം ചെയ്യുന്നതെന്നും, സര്‍ക്കാരിന്റെ കാപട്യം തുറന്നുകാണിക്കാനുള്ള ഉത്തരവാദിത്തം പ്രതിപക്ഷത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Share:

Search

Recent News
Popular News
Top Trending


Leave a Comment