by webdesk3 on | 03-09-2025 07:55:43 Last Updated by webdesk3
ഷാങ്ഹായ് ഉച്ചകോടിക്ക് പിന്നാലെ ഇന്ത്യയ്ക്ക് അനുകൂലമായി റഷ്യ വമ്പന്‍ ഓഫറുമായി രംഗത്ത്. ഇന്ത്യയ്ക്ക് വില്‍ക്കുന്ന ക്രൂഡ് ഓയില്‍ വിലയില്‍ ബാരലിന് നാല് ഡോളര്‍ വരെ കുറവ് വരുത്താന്‍ റഷ്യ തീരുമാനിച്ചു. ഈ മാസം മാത്രം പ്രതിദിനം മൂന്ന് ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇന്ത്യ വാങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞയാഴ്ച റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിന് അമേരിക്ക ഇന്ത്യയ്ക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. ഇതിന് മറുപടിയായാണ് റഷ്യ ഇന്ത്യക്ക് വിലക്കുറവ് നല്‍കിയത്. റഷ്യയില്‍ നിന്ന് എണ്ണവില്പന നടത്തി ലഭിക്കുന്ന വരുമാനം യുക്രെയ്ന്‍ യുദ്ധത്തിന് വിനിയോഗിക്കുന്നുവെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം.
നടന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം പ്രത്യേകത നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഉച്ചകോടിയോടനുബന്ധിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായും മോദി കൂടിക്കാഴ്ച നടത്തി.