by webdesk3 on | 03-09-2025 07:50:22 Last Updated by webdesk2
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് യുഡിഎഫ് ഇന്ന് അന്തിമ തീരുമാനം പ്രഖ്യാപിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനം നടത്തി നിലപാട് വ്യക്തമാക്കും. സംഗമത്തില്‍ സഹകരിക്കേണ്ടതില്ലെന്ന അഭിപ്രായം ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ശക്തമായി ഉയര്‍ന്നു.
സര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് തുറന്നുപറയണമെന്ന് യോഗത്തില്‍ അഭിപ്രായപ്പെട്ടു. സമുദായ സംഘടനകളുടെ പിന്തുണ വിലയിരുത്തിയ ശേഷമായിരിക്കും യുഡിഎഫിന്റെ അന്തിമ തീരുമാനം.
സംഗമത്തില്‍ സഹകരിക്കേണ്ടതില്ലെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കിയത്. സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം തയ്യാറായില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സംഘാടകരും കന്റോണ്‍മെന്റ് ഹൗസില്‍ എത്തിയെങ്കിലും പ്രതിപക്ഷ നേതാവിനെ കാണാനായില്ല.
സമിതിയുടെ ഉപരക്ഷാധികാരിയായി വി.ഡി. സതീശനെ സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ് തെരഞ്ഞെടുത്തത്. പ്രതിപക്ഷ നേതാവുമായി കൂടിയാലോചന നടത്താതെയാണ് തീരുമാനം എടുത്തതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സതീശന്‍ അതൃപ്തി പ്രകടിപ്പിച്ചത്.