by webdesk3 on | 02-09-2025 01:08:41 Last Updated by webdesk3
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനമാക്കി മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് എടുക്കില്ലെന്ന് സൂചന. കോണ്‍ഗ്രസ് നേതാവും ഡിസിസി വൈസ് പ്രസിഡന്റുമായ എം. മുനീര്‍ ആണ് ഡിജിപിക്ക് പരാതി നല്‍കിയത്.
പരാതിക്കാരി നേരിട്ട് പരാതി നല്‍കാതെ കേസെടുക്കാന്‍ കഴിയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കേസ് കടകംപള്ളിയുടെ സംഭവവുമായി താരതമ്യം ചെയ്യാനാവില്ലെന്നും പൊലീസ് വ്യക്തമാക്കി.
സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതു പ്രകാരം, കടകംപള്ളി സുരേന്ദ്രന്‍ മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്തുവെന്നാണ് ആരോപണം. അതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് നേതാവ് അന്വേഷണം ആവശ്യപ്പെട്ടത്.
യുവതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ക്കെതിരെ കേസ് എടുത്തത്. പ്രത്യേക അന്വേഷണ സംഘം കേസ് മുന്നോട്ടുകൊണ്ടുപോകുമ്പോഴാണ് സിപിഎം നേതാവിനെതിരെ സമാനമായ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.