News Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സംരക്ഷിക്കില്ല; നിലപാടി ഉറച്ച് രമേശ് ചെന്നിത്തലയും വിഡി സതീശനും

Axenews | രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സംരക്ഷിക്കില്ല; നിലപാടി ഉറച്ച് രമേശ് ചെന്നിത്തലയും വിഡി സതീശനും

by webdesk3 on | 02-09-2025 01:00:48 Last Updated by webdesk3

Share: Share on WhatsApp Visits: 142


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സംരക്ഷിക്കില്ല; നിലപാടി ഉറച്ച് രമേശ് ചെന്നിത്തലയും വിഡി സതീശനും


തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ നടപടി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഉറച്ച നിലപാട് സ്വീകരിച്ചു. സ്ത്രീകളെതിരായ അതിക്രമങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് ഇടയില്ലെന്നും രാഹുലിനെ സംരക്ഷിക്കാന്‍ തയാറല്ലെന്നും ഇരുവരും വ്യക്തമാക്കി.

യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് രാഹുലിനെ പിന്തുണച്ച നിലപാട് നേതാക്കള്‍ളില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപിച്ച സസ്പെന്‍ഷന്‍ നടപടി ഐക്യകണ്‌ഠേനെയാണെന്നും, അതിനെ പരസ്യമായി ചോദ്യം ചെയ്യുന്നത് അച്ചടക്കലംഘനമാണെന്നും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. അടൂര്‍ പ്രകാശിന്റെ പ്രതികരണം എതിരാളികള്‍ ആയുധമാക്കുമെന്ന വിലയിരുത്തലും ഉയര്‍ന്നു.

ചാനലുകള്‍ രാഹുലിനെ അനാവശ്യമായി ആക്രമിക്കുകയാണെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ നിലപാട്. പുറത്തുവന്ന ശബ്ദരേഖകളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇത് എഐയുടെ കാലമല്ലേയോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതുവരെ രാഹുലിനെതിരെ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്നും, എംഎല്‍എ സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും, യുവജന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം മാത്രം ഒഴിയാനാണ് നിര്‍ദ്ദേശിച്ചതെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കിയിരുന്നു.

ഈ നിലപാടിനെയാണ് പ്രതിപക്ഷ നേതാക്കളായ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തിയത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment