by webdesk3 on | 02-09-2025 12:50:23 Last Updated by webdesk3
കേരള യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് സ്ഥാനത്തുനിന്ന് മിനി കാപ്പനെ നീക്കാന്‍ സിന്ഡിക്കേറ്റ് യോഗം തീരുമാനിച്ചു. യോഗശേഷം മിനി കാപ്പന്‍ ചുമതല ഒഴിയണം. പകരം കാര്യവട്ടം ക്യാമ്പസ് ജോയിന്റ് രജിസ്ട്രാര്‍ രശ്മിക്ക് ചുമതല നല്‍കും.
സിന്ഡിക്കേറ്റ് യോഗത്തിന്റെ തുടക്കത്തില്‍ തന്നെ മിനി കാപ്പന്റെ പങ്കാളിത്തത്തെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ യോഗത്തില്‍ സസ്പെന്‍ഷന്‍ റദ്ദാക്കിയ കെ.എസ്. അനില്‍കുമാറിനെ പങ്കെടുപ്പിക്കണമെന്നായിരുന്നു ഇടത് അംഗങ്ങളുടെ ആവശ്യം. എന്നാല്‍, കേസ് ഹൈക്കോടതി വിധിപറയാനായി മാറ്റിവച്ച സാഹചര്യത്തില്‍ അനില്‍കുമാറിനെ ഈ യോഗത്തില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചു.
തുടര്‍ന്ന് രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് സ്ഥാനത്തുനിന്ന് മിനി കാപ്പനെ മാറ്റുകയും കാര്യവട്ടം ക്യാമ്പസ് ജോയിന്റ് രജിസ്ട്രാര്‍ക്ക് ചുമതല കൈമാറുകയും ചെയ്യാന്‍ യോഗം തീരുമാനിച്ചു.