by webdesk3 on | 02-09-2025 12:41:49 Last Updated by webdesk3
ആഗോള അയ്യപ്പ സംഗമം ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതാണെന്നും അതിന് രാജ്യതലത്തില്‍ മികച്ച അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.
മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ അധികാരത്തിലേക്ക് കൊണ്ടുവരുന്നതാണ് വര്‍ഗീയതയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം വര്‍ഗീയവാദികളോടൊപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്ല. പാര്‍ട്ടി വിശ്വാസികളോടൊപ്പമാണ്, എന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
യുവതി പ്രവേശന വിഷയം കഴിഞ്ഞുപോയ അധ്യായമാണെന്നും അതിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അയ്യപ്പ സംഗമം ഭൂരിപക്ഷ പ്രീണനമാണെന്ന വര്‍ഗീയവാദികളുടെ ആരോപണം തള്ളിക്കളഞ്ഞ ഗോവിന്ദന്‍, വിശ്വാസികളെ ഉപയോഗപ്പെടുത്താനാണ് വര്‍ഗീയവാദികളുടെ ശ്രമം. വിശ്വാസികളെ ഒന്നിപ്പിച്ചാല്‍ മാത്രമേ വര്‍ഗീയവാദികളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയൂ, എന്നും അഭിപ്രായപ്പെട്ടു.