by webdesk3 on | 02-09-2025 12:36:47 Last Updated by webdesk3
ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സുപ്രീം കോടതിയെ സമീപിച്ചു. വൈസ് ചാന്‍സലര്‍ നിയമന പ്രക്രിയയില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നതാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. കൂടാതെ, സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, സര്‍ക്കാരിനെ പൂര്‍ണമായും നിയമന പ്രക്രിയയില്‍ നിന്ന് ഒഴിവാക്കാനുള്ള ഗവര്‍ണറുടെ നടപടി ഖേദകരമാണെന്ന് ഉയര്‍ന്ന വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പ്രതികരിച്ചു.
സംസ്ഥാനത്ത് സര്‍വകലാശാലകള്‍ക്ക് ആവശ്യമായ പിന്തുണയും സംവിധാനങ്ങളും നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ചാന്‍സിലറെ നിയമിക്കുന്നത് പോലും നിയമസഭയാണ്. അങ്ങനെയിരിക്കെ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും മാറ്റിനിര്‍ത്തി വൈസ് ചാന്‍സലറെ നിയമിക്കുന്നത് അസാധുവാണ്, എന്ന് മന്ത്രി വിമര്‍ശിച്ചു.