News Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്: ഒന്നിലധികം യുവതികള്‍ ഗര്‍ഭച്ഛിദ്രത്തിന് ഇരയായെന്ന് ക്രൈംബ്രാഞ്ച് നിഗമനം

Axenews | രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്: ഒന്നിലധികം യുവതികള്‍ ഗര്‍ഭച്ഛിദ്രത്തിന് ഇരയായെന്ന് ക്രൈംബ്രാഞ്ച് നിഗമനം

by webdesk2 on | 02-09-2025 12:27:55 Last Updated by webdesk3

Share: Share on WhatsApp Visits: 73


രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്: ഒന്നിലധികം യുവതികള്‍ ഗര്‍ഭച്ഛിദ്രത്തിന് ഇരയായെന്ന് ക്രൈംബ്രാഞ്ച് നിഗമനം

തിരുവനന്തപുരം: മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഒന്നിലധികം യുവതികള്‍ ഗര്‍ഭച്ഛിദ്രത്തിന് ഇരയായിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. ഇത് സ്ഥിരീകരിക്കുന്നതിനായി ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനും ചികിത്സാ രേഖകള്‍ ശേഖരിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു.

അന്വേഷണത്തില്‍ ഒരു യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കിയത് ബെംഗളൂരുവിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരായ യുവതികളുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമങ്ങള്‍ ക്രൈംബ്രാഞ്ച് ആരംഭിച്ചു. മൊഴി നല്‍കാന്‍ അവര്‍ വിസമ്മതിച്ചാല്‍ നിയമോപദേശം തേടാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

ലൈംഗികാരോപണക്കേസില്‍ ഇരകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. സംഭവത്തില്‍ വിശദമായ പരിശോധനയ്ക്കുള്ള തയാറെടുപ്പിലാണ് ക്രൈംബ്രാഞ്ച്. രാഹുലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷണസംഘം പരിശോധിക്കും. മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. നാല് വനിതാ മാധ്യമപ്രവര്‍ത്തകരുടെ മൊഴിയെടുക്കും.








Share:

Search

Recent News
Popular News
Top Trending


Leave a Comment