by webdesk2 on | 02-09-2025 08:00:05 Last Updated by webdesk2
രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ലൈംഗികാരോപണ കേസില്‍ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. ആരോപണങ്ങളില്‍ ഇരയായ സ്ത്രീകള്‍ മൊഴി നല്‍കാന്‍ വിസമ്മതിച്ചാല്‍ നിയമോപദേശം തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നിലവില്‍ ആരും നേരിട്ട് പരാതി നല്‍കാത്ത സാഹചര്യത്തില്‍, ക്രൈംബ്രാഞ്ച് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന കുറ്റമാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്.
ഡിവൈഎസ്പി എല്‍. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. രാഹുലിനെതിരെ ഇതുവരെ 13 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ പത്തെണ്ണവും സംസ്ഥാന പൊലീസ് മേധാവിക്ക് ഇ-മെയില്‍ വഴി ലഭിച്ചതാണ്. പരാതിക്കാരുടെ മൊഴികളും മറ്റ് തെളിവുകളും ശേഖരിച്ച ശേഷം മാത്രമേ രാഹുലിനെ ചോദ്യം ചെയ്യൂ.
അതേസമയം, അടുത്തയാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ, രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ പ്രതിയാണെന്ന വിവരം സ്പീക്കര്‍ എ.എന്‍. ഷംസീറിനെ അറിയിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ഗര്‍ഭഛിദ്രം സംബന്ധിച്ച ശബ്ദരേഖയിലുള്ള യുവതിയെ കണ്ടെത്താന്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വിവരം ശേഖരിക്കാനും ക്രൈംബ്രാഞ്ച് ശ്രമം തുടങ്ങി.