by webdesk3 on | 01-09-2025 08:37:14 Last Updated by webdesk2
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ സ്വീകരിച്ച മുന്‍നിലപാട് തിരുത്തണമെന്ന് ബിജെപി നേതാവ് വി. മുരളീധരന്‍ ആവശ്യപ്പെട്ടു. നിലപാട് മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയെ അറിയിച്ചതാണെന്ന് മാത്രമല്ല, എന്താണ് നല്‍കിയിരിക്കുന്നത്, എപ്പോഴാണ് നല്‍കിയിരിക്കുന്നത് എന്നതും വ്യക്തമാക്കണം. സര്‍ക്കാരും ദേവസ്വവും നാട്ടിലെ വിശ്വാസികളുടെ വികാരങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും അനുസൃതമായിട്ടാണ് മുന്നോട്ട് പോകേണ്ടത്. അതുകൊണ്ട് തന്നെ, പമ്പയില്‍ അയ്യപ്പ സംഗമം നടക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് മുന്‍കാലത്ത് എടുത്ത സമീപനം തെറ്റാണെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ അത് തിരുത്തണം, വി. മുരളീധരന്‍ പറഞ്ഞു.
അതേസമയം, ശബരിമലയിലെ യുവതി പ്രവേശനത്തെ അനുകൂലിച്ച മുന്‍നിലപാടില്‍നിന്ന് പിന്‍മാറാനുള്ള നീക്കം ദേവസ്വം ബോര്‍ഡ് ആരംഭിച്ചിട്ടുണ്ട്. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തുന്നത് നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.