News Kerala

മലയാറ്റൂരില്‍ പുഴയില്‍ കാട്ടാനകളുടെ ജഡങ്ങള്‍ കണ്ടെത്തുന്ന സംഭവം: വിദഗ്ധ അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ്

Axenews | മലയാറ്റൂരില്‍ പുഴയില്‍ കാട്ടാനകളുടെ ജഡങ്ങള്‍ കണ്ടെത്തുന്ന സംഭവം: വിദഗ്ധ അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ്

by webdesk2 on | 01-09-2025 06:42:12 Last Updated by webdesk2

Share: Share on WhatsApp Visits: 55


മലയാറ്റൂരില്‍ പുഴയില്‍ കാട്ടാനകളുടെ ജഡങ്ങള്‍ കണ്ടെത്തുന്ന സംഭവം: വിദഗ്ധ അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ്

മലയാറ്റൂര്‍ വനമേഖലയിലെ പുഴകളില്‍ ആവര്‍ത്തിച്ച് ആനകളുടെ ജഡങ്ങള്‍ കണ്ടെത്തുന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വനം വകുപ്പ്. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ കുമാര്‍ ചെയര്‍മാനായ പതിനൊന്ന് അംഗ സമിതിക്കാണ് അന്വേഷണ ചുമതല. നാളെ തന്നെ സമിതി അന്വേഷണം ആരംഭിക്കും എന്നാണ് വിവരം.

മലയാറ്റൂര്‍ വനമേഖലയില്‍ കാട്ടാനകളുടെ ജഡങ്ങള്‍ പുഴയില്‍ കണ്ടെത്തുന്നത് സ്ഥിരം സംഭവമായതോടെയാണ് അന്വേഷണം നടത്താന്‍ വനം വകുപ്പ് തീരുമാനിച്ചത്. മലയാറ്റൂര്‍ ഡി എഫ് ഒ, ഡോക്ടര്‍ അരുണ്‍ സക്രിയ ഉള്‍പ്പെടെയുള്ള വിദഗ്ധരും സമിതിയുടെ ഭാഗമാണ്. ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്റെ നിര്‍ദേശം. 

പോസ്റ്റുമോര്‍ട്ടം നടപടികളും റിപ്പോര്‍ട്ടുകളും, ഒരേ പ്രദേശത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള കാരണങ്ങള്‍, സംശയാസ്പദമോ നിയമവിരുദ്ധമോ കുറ്റകരമോ ആയിട്ടുള്ള സംഭവങ്ങള്‍, വനം വകുപ്പിന്റെ ഇടപെടലുകള്‍, കൃത്യനിര്‍വ്വഹണത്തിലെ വീഴ്ചകള്‍ ഉണ്ടോ തുടങ്ങിയ വിഷയങ്ങളിലാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ടത്. 







Share:

Search

Recent News
Popular News
Top Trending


Leave a Comment