News Kerala

ലൈംഗികാരോപണം: രാഹുലിനെതിരെ 6 പരാതികള്‍; മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

Axenews | ലൈംഗികാരോപണം: രാഹുലിനെതിരെ 6 പരാതികള്‍; മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

by webdesk2 on | 01-09-2025 12:51:20

Share: Share on WhatsApp Visits: 55


ലൈംഗികാരോപണം: രാഹുലിനെതിരെ 6 പരാതികള്‍; മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കേസില്‍ പരാതിക്കാരുടെ മൊഴിയെടുക്കാന്‍ തുടങ്ങി അന്വേഷണ സംഘം. പരാതിക്കാരില്‍ ഒരാളായ അഡ്വ. ഷിന്റോയുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നത്. ലൈംഗിക ആരോപണ കേസുകളില്‍ യുവതികള്‍ നേരിട്ട് പരാതി നല്‍കിയിരുന്നില്ല. വെളിപ്പെടുത്തലുകളുടേയും ആരോപണങ്ങളുടേയും പശ്ചാത്തലത്തില്‍ കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ എത്തിയ പരാതികളിലാണ് അന്വേഷണം നടക്കുന്നത്.

ആറു പരാതികളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ചിരിക്കുന്നത്. നിരവധി മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത്തരം കേസുകളില്‍ ഇരയാക്കപ്പെട്ടവര്‍ തന്നെ പരാതി നല്‍കുമ്പോഴാണ് കേസ് നിലനില്‍ക്കുക. പരാതിയുമായി ബന്ധപ്പെട്ടുള്ള തെളിവുകള്‍ നല്‍കിയാല്‍ അന്വേഷണസംഘത്തിന് നിര്‍ണായകമാവും. 

ശബ്ദരേഖകളുടെ ആധികാരികത പരിശോധിച്ച് അവരെ സമീപിച്ച് മൊഴിയെടുക്കാനും തീരുമാനമുണ്ട്. ഇവര്‍ നേരിട്ട് പരാതി നല്‍കിയാല്‍ മാത്രമേ മുന്നോട്ട് പോകാനാവൂ എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. 





Share:

Search

Recent News
Popular News
Top Trending


Leave a Comment