by webdesk3 on | 01-09-2025 07:57:06 Last Updated by webdesk3
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് ഇരകളുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നേരിട്ട് പരാതി നല്‍കിയ പരാതിക്കാരില്‍ നിന്ന് മൊഴിയെടുത്ത ശേഷം വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകളില്‍ നിന്ന് വിവരങ്ങള്‍ തേടാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇതുവരെ പത്തിലധികം പരാതികളാണ് എംഎല്‍എക്കെതിരെ ലഭിച്ചിട്ടുള്ളത്.
എന്നാല്‍, ആരോപണമുന്നയിച്ചവരാരും ഇതുവരെ നേരിട്ട് പരാതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകളെ കണ്ടെത്തി മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങിയത്. നിലവില്‍ മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസുകള്‍ മുന്നോട്ട് പോകുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രം അന്വേഷണം തുടരാന്‍ കഴിയില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും, അദ്ദേഹത്തിന് പാര്‍ട്ടിയില്‍ നിന്നുള്ള പിന്തുണ തുടരുകയാണ്. നിയമസഭാ സമ്മേളനത്തില്‍ മുകേഷിന് പങ്കെടുക്കാന്‍ കഴിയുമെങ്കില്‍ രാഹുലിനും പങ്കെടുക്കാനാവുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. അതേസമയം, രാഹുലിന്റെ രാജി ആവശ്യപ്പെട്ട വനിത നേതാക്കളെ തള്ളി എം. എം. ഹസ്സനും രാഹുലിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.