by webdesk2 on | 31-08-2025 03:19:40 Last Updated by webdesk2
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ബ്രിക്‌സ് ഉച്ചകോടിയിലേക്കാണ് ക്ഷണം. ഷി ജിന്‍ പിങ്ങുമായി നടന്ന് കൂടിക്കാഴ്ചയിലാണ് ക്ഷണം. വ്യാപാര-നിക്ഷേപ ബന്ധങ്ങള്‍ വികസിപ്പിക്കാന്‍ തന്ത്രപ്രധാനമായി മുന്നോട്ടുനീങ്ങാനാണ് ഇരുരാജ്യങ്ങളുടെയും ശ്രമം. ഭീകരത അടക്കം ഉഭയ കക്ഷി പ്രാദേശിക ആഗോള വിഷയങ്ങളില്‍ പൊതു നിലപാട് വികസിപ്പിക്കാനും കൂടിക്കാഴ്ചയില്‍ തീരുമാനമായി.
ഏഴ് വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ ചൈന സന്ദര്‍ശനമാണിത്. ലഡാക്ക് സംഘര്‍ഷത്തിന് ശേഷം 2018-ലായിരുന്നു അദ്ദേഹത്തിന്റെ അവസാന സന്ദര്‍ശനം. ഇന്ത്യ-യുഎസ് ബന്ധം വഷളാവുകയും ഇന്ത്യയും ചൈനയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ ഉച്ചകോടിക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് സമ്മര്‍ദ്ദം ചൈന, ഇന്ത്യ, റഷ്യ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. അമേരിക്കന്‍ സമ്മര്‍ദ്ദത്തെ നേരിടാന്‍ മൂന്ന് രാജ്യങ്ങളും ഒരുമിച്ച് നില്‍ക്കാനുള്ള സാധ്യത സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഈ നിര്‍ണ്ണായക കൂടിക്കാഴ്ച. പരസ്പര വിശ്വാസം, പരസ്പര ബഹുമാനം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇരുരാജ്യങ്ങളും തങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷി ജിങ് പിങ്ങിനോട് പറഞ്ഞു.