by webdesk3 on | 31-08-2025 01:01:45 Last Updated by webdesk3
താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന മള്‍ട്ടിആക്സില്‍ വാഹനങ്ങളുടെ ഗതാഗത നിയന്ത്രണം നീക്കി. എന്നാല്‍ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.
മഴ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണത്തില്‍ ഇളവുകള്‍ നല്‍കിയിരിക്കുന്നത്. ഇതോടെ മള്‍ട്ടിആക്സില്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങള്‍ക്കും പൊലീസ് നിയന്ത്രണത്തിന്‍ കീഴില്‍ ഗതാഗതം സാധ്യമാകും. ഇരുഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ട് മാത്രമേ കടത്തിവിടുകയുള്ളൂ എന്നും കലക്ടര്‍ വ്യക്തമാക്കി.
അതേസമയം, ചുരം വ്യൂപോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. ഇവിടെ വാഹനം നിര്‍ത്തുകയോ ആളുകള്‍ ഇറങ്ങാനോ അനുവദിക്കില്ലെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
മഴ വീണ്ടും ശക്തമാകുന്ന സാഹചര്യം ഉണ്ടായാല്‍ നിലവിലെ നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും അധികാരികള്‍ വ്യക്തമാക്കി.