by webdesk3 on | 31-08-2025 12:52:22 Last Updated by webdesk3
ആഗോള അയ്യപ്പ സംഗമത്തിന് എസ്എന്‍ഡിപി യോഗം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. സംഗമം നല്ലൊരു പ്രവര്‍ത്തനമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. ഉപാധികളില്ലാത്ത പിന്തുണയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിനും മാപ്പ് പറയണമെന്ന ആവശ്യം ബിജെപിയുടെ രാഷ്ട്രീയ നിലപാടാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പ്രതിപക്ഷ നേതാവിനെ പരിപാടിയില്‍ നിന്ന് ഒഴിവാക്കേണ്ടതില്ലെന്നും, വിഡി സതീശനെ ക്ഷണിച്ചത് തന്റെ അറിവോടെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍, അത് അടഞ്ഞ അധ്യായമാണെന്നും, സ്ത്രീ പ്രവേശനം വേണ്ടെന്നാണ് എസ്എന്‍ഡിപിയുടെ നിലപാടെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.
അയ്യപ്പന്റെ പ്രശസ്തി ആഗോള തലത്തിലേക്ക് ഉയരുന്നത് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചെറു ക്ഷേത്രങ്ങള്‍ക്ക് ഗുണകരമാണെന്നും, ആചാരം പാലിക്കപ്പെടുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍-ദേവസ്വം ബോര്‍ഡ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു