by webdesk3 on | 31-08-2025 12:46:49 Last Updated by webdesk3
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് എം. മുനീര്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ പ്രകാരം മുന്‍മന്ത്രി തന്നെ മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കണമെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ ആവശ്യം.
ഇതിനിടെ, യുവതികളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ക്കെതിരെ കേസ് എടുത്തുകഴിഞ്ഞിരുന്നു. പ്രത്യേക അന്വേഷണ സംഘം അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതിനിടെയാണ് സിപിഎം നേതാവിനെതിരെ സമാനമായ ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തുന്നത്.
എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ക്കെതിരെ ആരോപണം ഉന്നയിച്ച യുവതികള്‍ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.