News India

ജമ്മു-കാശ്മീരില്‍ മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലും; 11 മരണം

Axenews | ജമ്മു-കാശ്മീരില്‍ മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലും; 11 മരണം

by webdesk3 on | 30-08-2025 12:43:38 Last Updated by webdesk2

Share: Share on WhatsApp Visits: 154


ജമ്മു-കാശ്മീരില്‍ മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലും; 11 മരണം


ജമ്മു-കാശ്മീരില്‍ പുലര്‍ച്ചെയുണ്ടായ മേഘവിസ്‌ഫോടനത്തിലും മണ്ണിടിച്ചിലിനും പിന്നാലെ 11 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മരിച്ചവരില്‍ അഞ്ചു കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരുമുണ്ട്. കാണാതായവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

റംബാനിലെ രാജ്ഗഡിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. നിരവധി വീടുകള്‍ ഒലിച്ചുപോയി, കെട്ടിടങ്ങള്‍ക്ക് ഗുരുതരമായ കേടുപാടുകളും സംഭവിച്ചു. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി. അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ദിവസങ്ങളായി തുടരുന്ന കനത്തമഴ ഹിമാചല്‍ പ്രദേശിലും വ്യാപക നാശനഷ്ടങ്ങള്‍ വരുത്തി. നിരവധി റോഡുകളും പാലങ്ങളും തകര്‍ന്നിട്ടുണ്ട്. ചമ്പ ജില്ലയിലെ നിരവധി വീടുകള്‍ മണ്ണിടിച്ചിലില്‍ കേടുപാടുകള്‍ക്ക് വരുത്തി.

കനത്ത മഴയില്‍ ഗംഗാനദി കരകവിഞ്ഞൊഴുകുകയാണ്. ഋഷികേശ്, ഹരിദ്വാര്‍ പ്രദേശങ്ങളിലെ ഗംഗാതീരങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മഴക്കെടുതി ബാധിച്ച പഞ്ചാബില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക ഉന്നതാധികാര സമിതി രൂപീകരിച്ചിട്ടുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment