by webdesk3 on | 29-08-2025 07:53:01
ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവയുടെ പശ്ചാത്തലത്തില്‍ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി. 15-ാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദിയുടെ രണ്ടുദിവസത്തെ സന്ദര്‍ശനം. ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം നടക്കുന്നത്.
ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെ ചര്‍ച്ചയില്‍ വ്യാപാര സഹകരണം ശക്തിപ്പെടുത്തുന്നതും ജപ്പാനിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതുമാണ് പ്രധാന വിഷയങ്ങള്‍. ഏഴ് വര്‍ഷത്തിന് ശേഷമാണ് മോദി ജപ്പാന്‍ സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രി ഇഷിബയുമായി മോദി നടത്തുന്ന ആദ്യ ഉച്ചകോടിയാണിത്. 2018 ലെ ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയിലാണ് അവസാനമായി മോദി പങ്കെടുത്തത്.
പ്രധാനമന്ത്രിയായതിന് ശേഷമുള്ള മോദിയുടെ എട്ടാമത് ഔദ്യോഗിക ജപ്പാന്‍ സന്ദര്‍ശനവുമാണിത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ അധിക തീരുവ ചുമത്തിയ സാഹചര്യത്തില്‍ ഈ ഉച്ചകോടിക്ക് കൂടുതല്‍ പ്രാധാന്യമുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ജാപ്പനീസ് സന്ദര്‍ശനം ഇന്ത്യ-ജപ്പാന്‍ ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് മോദി വ്യക്തമാക്കി.