by webdesk3 on | 29-08-2025 07:46:37 Last Updated by webdesk3
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കി. ക്രൈംബ്രാഞ്ച് ഇന്ന് യുവതികളുടെ മൊഴി രേഖപ്പെടുത്തിയേക്കും. ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുള്‍പ്പെടെ നാല് യുവതികളാണ് രാഹുലിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഒരു യുവതിയെ ഗര്‍ഭഛിദ്രത്തിന് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയും പുറത്ത് വന്നിരുന്നു.
ഇതിനിടെ യുവതികളുടെ ഔദ്യോഗിക പരാതികള്‍ അന്വേഷണ സംഘത്തിന്റെ കൈകളിലെത്തിയിട്ടില്ല. വനിതാ ഉദ്യോഗസ്ഥര്‍ യുവതികളെ നേരിട്ട് കണ്ടാണ് മൊഴി രേഖപ്പെടുത്തുക. പരമാവധി തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. ഏറെ വൈകാതെ രാഹുല്‍ മാങ്കൂട്ടത്തിലിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് സൂചന.
അതേസമയം, നിയമസഭാ സമ്മേളനത്തില്‍ രാഹുലിന്റെ അവധി അപേക്ഷ തനിക്ക് ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ വ്യക്തമാക്കി.