by webdesk2 on | 28-08-2025 08:04:27 Last Updated by webdesk3
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞു വീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍ തുടരുന്നു. നിലവില്‍ കൊച്ചിയിലെ ലേക്ക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. കഴിഞ്ഞ ഞായറാഴ്ച രാത്രി കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് രാജേഷ് കേശവ് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കുഴഞ്ഞുവീണത്.
രാജേഷിന് ഹൃദയാഘാതം ഉണ്ടായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയ അദ്ദേഹത്തെ ഇപ്പോള്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൃദയധമനികളില്‍ രക്തയോട്ടം നിലച്ചതാണ് ഹൃദയാഘാതത്തിന് കാരണമായതെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന പ്രാഥമിക നിഗമനം.
ഡിസ്‌നി, സ്റ്റാര്‍, സണ്‍, സീ നെറ്റ്വര്‍ക്കുകള്‍ തുടങ്ങി വിവിധ പ്രമുഖ ചാനലുകളില്‍ അവതാരകനായി ശ്രദ്ധേയനായ വ്യക്തിയാണ് രാജേഷ് കേശവ്. സിനിമകളുടെ പ്രൊമോഷന്‍ ഇവന്റുകളിലും അദ്ദേഹം സജീവസാന്നിധ്യമാണ്.