by webdesk3 on | 27-08-2025 11:00:18
ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. സെപ്റ്റംബര്‍ 9-ന് അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകാനും, അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ജാമ്യത്തില്‍ വിട്ടയക്കാനും കോടതി നിര്‍ദേശിച്ചു.
തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. യുവ ഡോക്ടറാണ് വേടനെതിരെ പരാതി നല്‍കിയിരിക്കുന്നത്. കേസെടുത്തതു മുതല്‍ വേടന്‍ ഒളിവിലായിരുന്നു. അന്തിമ ഉത്തരവ് വരും വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് നേരത്തെ കോടതി പൊലീസ് ഉദ്യോഗസ്ഥരെ നിര്‍ദേശിച്ചിരുന്നു.
ബന്ധം പരസ്പര സമ്മതമുളളതാണെന്നും പിന്നീട് അഭിപ്രായ വ്യത്യാസങ്ങള്‍ വന്നപ്പോള്‍ അതിനെ ബലാത്സംഗമായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും വേടന്‍ കോടതിയില്‍ വാദിച്ചു. ബന്ധത്തിന്റെ തുടക്കത്തില്‍ യുവതിയെ വിവാഹം ചെയ്യാന്‍ ഉദ്ദേശമുണ്ടായിരുന്നുവെങ്കിലും പിന്നീട് ബന്ധം വഷളായെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.