News Kerala

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങള്‍ മാത്രം; ശനിയാഴ്ച അവധിയാക്കാന്‍ നീക്കം?

Axenews | സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങള്‍ മാത്രം; ശനിയാഴ്ച അവധിയാക്കാന്‍ നീക്കം?

by webdesk3 on | 27-08-2025 10:47:27 Last Updated by webdesk3

Share: Share on WhatsApp Visits: 46


 സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങള്‍ മാത്രം; ശനിയാഴ്ച അവധിയാക്കാന്‍ നീക്കം?


തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കി കുറയ്ക്കുന്നതിനുള്ള നടപടികള്‍ക്ക് വീണ്ടും തുടക്കം. ശനിയാഴ്ചയും അവധി ദിനമായി പ്രഖ്യാപിക്കാനുള്ള സാധ്യത പരിശോധിക്കുകയാണ് സര്‍ക്കാര്‍.

ഇതുസംബന്ധിച്ച് വിവിധ സംഘടനകള്‍ക്ക് സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഇ-മെയില്‍ മുഖേന അറിയിക്കാനുള്ള വിലാസവും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പൊതുവേ എല്ലാവര്‍ക്കും യോജിപ്പായതിനാല്‍ തീരുമാനം നടപ്പിലാകുമെന്നാണ് സൂചന. നടപ്പായാല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് ആഴ്ചയില്‍ അഞ്ച് ദിവസം (തിങ്കള്‍ മുതല്‍ വെള്ളി വരെ) മാത്രം പ്രവൃത്തി ദിനമാകും.


Share:

Search

Recent News
Popular News
Top Trending


Leave a Comment