by webdesk3 on | 27-08-2025 10:38:14 Last Updated by webdesk2
ജമ്മു-കശ്മീരില്‍ കനത്ത മഴ കാരണം ദുരന്തം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മഴക്കെടുതിയില്‍ 35-ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതില്‍ 31 പേര്‍ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചതാണ്.
താവി, ചനാബ് നദികളില്‍ ജലനിരപ്പ് അപകടനില കടന്നിരിക്കുന്നു. താവി നദിക്ക് കുറുകെ ഉണ്ടായിരുന്ന പാലത്തിന്റെ ഭാഗം ഒലിച്ചുപോയി. 3500-ലധികം കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി. കനത്ത മഴ റോഡ്, റെയില്‍ ഗതാഗതത്തെയും കടുത്ത രീതിയില്‍ ബാധിച്ചു.
വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാമാര്‍ഗ്ഗം തകര്‍ന്നുകിടക്കുകയാണ്. പാലങ്ങള്‍, വൈദ്യുതി ലൈനുകള്‍, മൊബൈല്‍ ടവറുകള്‍ എന്നിവയും കേടുപാടുകള്‍ നേരിട്ടു.
രക്ഷാപ്രവര്‍ത്തനം ശക്തമായി തുടരുകയാണ്. സൈന്യം, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ജമ്മു പോലീസ്, ശ്രൈന്‍ ബോര്‍ഡ് ജീവനക്കാര്‍ എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് പ്രവര്‍ത്തനം.
പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം നിര്‍ത്തിവെക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.