by webdesk3 on | 27-08-2025 10:18:59 Last Updated by webdesk3
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ആശ്വാസം നല്‍കുന്ന ശുപാര്‍ശകള്‍ സര്‍ക്കാരിന് ലഭിച്ചു. ആശാമാരുടെ പ്രശ്‌നങ്ങള്‍ പഠിച്ച സമിതി, ഓണറേറിയം ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
നിലവില്‍ 7000 രൂപയായ ഓണറേറിയം 10,000 രൂപയായി വര്‍ധിപ്പിക്കണമെന്നതാണ് പ്രധാന ശുപാര്‍ശ. വിരമിക്കല്‍ ആനുകൂല്യവും ഉയര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് സമര്‍പ്പിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ ന്യായമായവയാണെന്ന് തെളിഞ്ഞുവെന്ന് ആശാ പ്രതിനിധികള്‍ പ്രതികരിച്ചു. ശുപാര്‍ശകള്‍ വൈകാതെ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട അവര്‍, സമരം അവസാനിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് വ്യക്തമാക്കി.
ഇതിനിടെ, ആശാ സമരം ഇന്ന് 200-ാം ദിവസം പിന്നിട്ടു. ഫെബ്രുവരി 10 മുതല്‍ ആരംഭിച്ച സമരത്തില്‍, ഓണറേറിയം വര്‍ധിപ്പിക്കുക, കുടിശ്ശികയായ ഓണറേറിയവും ഇന്‍സെന്റീവും ഉടന്‍ വിതരണം ചെയ്യുക, വിരമിക്കല്‍ ആനുകൂല്യവും പെന്‍ഷനും ഉറപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.