by webdesk2 on | 27-08-2025 06:52:41
ഇന്ത്യക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ അധികതീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 50 ശതമാനം തീരുവയാണ് ഇന്ത്യക്ക് മേല്‍ ചുമത്തിയത്. യുഎസ് ഹോം ലാന്‍ഡ് ഡിപാര്‍ട്ട്‌മെന്റ് ഔദ്യോഗികമായി നോട്ടിസ് അയച്ചു. ആരോഗ്യ-സ്വര്‍ണാഭരണ, കരകൗശല മേഖലയിലെ ഉത്പ്പനങ്ങള്‍ക്ക് അധിക തീരുവ പ്രഹരമേല്‍പ്പിക്കും.
അതേസമയം എത്ര സമ്മര്‍ദ്ദം ഉണ്ടായാലും അമേരിക്കയ്ക്ക് വഴങ്ങില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഇന്ത്യ. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിറുത്തില്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് കിട്ടുന്നത് കൊണ്ടാണ് റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് എന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് കുമാര്‍ വ്യക്തമാക്കി.
അധിക തീരുവ ബാധിക്കാനിടയുള്ള മേഖലകള്‍ക്ക് പാക്കേജ് ആലോചിക്കുന്നതിന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരും. എത്ര സമ്മര്‍ദ്ദം ഉണ്ടായാലും കര്‍ഷകരുടെയും മത്സ്യതൊഴിലാളികളുടെയും ചെറുകിട ഉത്പാദകരുടെയും താല്പര്യം സംരക്ഷിക്കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ തീരുവ വര്‍ധനയ്ക്ക് പ്രതികാരമായി യു എസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ പ്രതികാര തീരുവകള്‍ ഏര്‍പ്പെടുത്തുന്നത് ഇന്ത്യ പരിഗണിക്കുന്നതായി വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.
അമേരിക്ക പ്രതീക്ഷിക്കാത്ത ചെറുത്തുനില്‍പ്പ് തീരുവയുടെ കാര്യത്തില്‍ ഇന്ത്യ നടത്തുന്നുണ്ടെങ്കിലും പല മേഖലകളെയും അധിക തീരുവ ബാധിക്കാനാണ് സാധ്യത. സമുദ്രോത്പന്നം, ടെക്‌സ്‌റ്റൈല്‍സ്, തുകല്‍ തുടങ്ങിയ മേഖലകളില്‍ ഇതുണ്ടാക്കാവുന്ന പ്രത്യാഘാതം പ്രധാനമന്ത്രി നേരിട്ട് ചര്‍ച്ച ചെയ്യും. അമേരിക്കന്‍ തീരുവ ബാധിക്കുന്ന മേഖലകളെ സഹായിക്കാന്‍ 25000 കോടിയുടെ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ വന്നിരുന്നു.