News Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്

Axenews | രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്

by webdesk2 on | 26-08-2025 05:32:13

Share: Share on WhatsApp Visits: 4


രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതിയില്‍, പരാതിക്കാരനായ എഎച്ച് ഹഫീസിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്. മാധ്യമങ്ങളില്‍ വന്ന ഓഡിയോ, അടക്കമുള്ള വിവരങ്ങള്‍ പൊലീസിന് നല്‍കി. വധഭീഷണി നടത്തുകയും ഗര്‍ഭഛിദ്രം നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് ഹഫീസ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്.

ബിഎന്‍എസ് നിയമപ്രകാരം കേസെടുക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് എ.എച്ച് ഹഫീസ് പറഞ്ഞു. പ്രഥമ വിവര റിപ്പോര്‍ട്ട് എന്ന നിലയില്‍ തന്നെയാണ് മൊഴി രേഖപ്പെടുത്തിയതെന്നും കേസെടുക്കുമോ എന്ന കാര്യം അറിയില്ലെന്നും എ.എച്ച് ഹഫീസ് വ്യക്തമാക്കി. ഇത് പരിശോധിക്കണമെന്ന് പൊലീസ് അറിയിച്ചതായും എ.എച്ച് ഹഫീസ് പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ സ്പീക്കര്‍ക്കും എഎച്ച് ഹഫീസ് പരാതി നല്‍കിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന് വന്നിട്ടുള്ള സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിയമസഭയുടെ എത്തിക്‌സ് കമ്മറ്റിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് പരാതി.നിയമനടപടികള്‍ കൈകൊണ്ട് നാട്ടിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.



Share:

Search

Recent News
Popular News
Top Trending


Leave a Comment