by webdesk2 on | 26-08-2025 05:04:48
നിയമസഭാ പാസാക്കിയ ബില്ലുകള്‍ തടഞ്ഞു വെക്കാനുള്ള ഗവര്‍ണറുടെ അധികാരത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. നിയമത്തിന്റെ ഇത്തരം വ്യാഖ്യാനത്തില്‍ ആശങ്കയുണ്ടെന്ന് കോടതി പറഞ്ഞു. രാഷ്ട്രപതിയുടെ റഫറന്‍സിന്മേലുള്ള വാദത്തിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഈ സാഹചര്യം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഭരണഘടന ബെഞ്ച് പറഞ്ഞു.
ഗവര്‍ണറുടെ നിഷ്‌ക്രിയത്വത്തിനെതിരെ ഒരു സംസ്ഥാനം കോടതിയെ സമീപിച്ചാല്‍ ജുഡീഷ്യല്‍ അവലോകനത്തിന് നിരോധനം ഉണ്ടോ എന്ന് ഭരണഘടന ബെഞ്ച് കേന്ദ്രത്തോടെ ചോദിച്ചിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച ജസ്റ്റിസ് ജെബി പര്‍ദ്ദിവാലയുടെ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് രാഷ്ട്രപതി റഫറന്‍സ് നല്‍കിയത്.
രാഷ്ട്രപതി റഫറന്‍സിനെ അനുകൂലിക്കുന്നവരുടെ വാദം ഇന്നത്തോടെ പൂര്‍ത്തിയാകും. കഴിഞ്ഞതവണ റഫറന്‍സിനെ അനുകൂലിക്കുന്നവരുടെ വാദം കേട്ട കോടതി നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.