by webdesk2 on | 19-07-2025 08:16:58 Last Updated by webdesk3
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ നിലനിന്നിരുന്ന അധികാരത്തര്‍ക്കം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ സമവായ ചര്‍ച്ചകളുമായി മുന്നോട്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലുമായും സിന്‍ഡിക്കേറ്റ് അംഗങ്ങളുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.
സിന്‍ഡിക്കേറ്റ് യോഗം എത്രയും പെട്ടെന്ന് വിളിച്ചുചേര്‍ക്കണമെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. ഈ ആവശ്യത്തോട് വൈസ് ചാന്‍സലര്‍ക്ക് അനുകൂല നിലപാടാണുള്ളതെന്ന് മന്ത്രി അറിയിച്ചു. ജൂലൈ 27-ന് മുമ്പായി സിന്‍ഡിക്കേറ്റ് യോഗം വിളിച്ചുചേര്‍ത്ത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് സര്‍ക്കാരിന്റെ നീക്കം.
സര്‍വകലാശാലകളിലെ കലാപാന്തരീക്ഷം ഗുണകരമാകില്ലെന്ന തിരിച്ചറിലാണ് സര്‍ക്കാര്‍ സമവായ ലൈനിലേക്കെത്തുന്നത്. സമവായ നീക്കത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തും. ഇരുവരും ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷമായിരിക്കും കൂടികാഴ്ച. ഗവര്‍ണറുമായി സമവായത്തിലെത്താനായാല്‍ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.