News Kerala

ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്‌കാരം ഇന്ന്; സ്‌കൂളില്‍ പൊതുദര്‍ശനം

Axenews | ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്‌കാരം ഇന്ന്; സ്‌കൂളില്‍ പൊതുദര്‍ശനം

by webdesk2 on | 19-07-2025 07:48:22 Last Updated by webdesk3

Share: Share on WhatsApp Visits: 5


ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്‌കാരം ഇന്ന്;  സ്‌കൂളില്‍ പൊതുദര്‍ശനം





കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്‌കാരം ഇന്ന്. വിദേശത്തുള്ള മിഥുന്റെ മാതാവ് രാവിലെയോടെ കൊച്ചി വിമാനത്താവളത്തില്‍ എത്തും.ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആദ്യം സ്‌കൂളിലും പിന്നീട് വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും.വീട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പില്‍ ആണ് സംസ്‌കാരം.മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ സംസ്‌കാര ചടങ്ങുകള്‍ക്കെത്തും.

അതേസമയം സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ തുടര്‍നടപടികള്‍ ഉണ്ടാകും. സുരക്ഷാ വീഴ്ച സംബന്ധിച്ച് ഡി ഇ ഒയുടെ ചുമതല വഹിച്ചിരുന്ന എ ഇ ഒ ആന്റണി പീറ്ററില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. ഇദ്ദേഹം ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.നടപടി എടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ മാനേജ്‌മെന്റിനും നോട്ടീസ് നല്‍കി.

ഇതിനിടെ മിഥുന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി മൂന്നു ലക്ഷം രൂപ നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മരിച്ച മിഥുന്റെ സഹോദരന് പ്ലസ്ടുവരെ സൗജന്യവിദ്യഭ്യാസം നല്‍കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളില്‍ ഫിറ്റ്‌നസ് പരിശോധന നടത്തിയ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ക്കെതിരെയും നടപടി വരും. ഇതിന് മുന്നോടിയായി വിശദീകരണം തേടിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് സ്‌കൂള്‍ പ്രധാനാധ്യാപികയെ ഇന്നലെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment