by webdesk3 on | 18-07-2025 03:20:11 Last Updated by webdesk2
കൊല്ലം തേവലക്കരയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ സംസ്‌കാരം നാളെ (ജൂലൈ 19) നടക്കും. രാവിലെ 10 മണിയോടെ മിഥുന്റെ മൃതദേഹം സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകിട്ട് നാലുമണിയോടെ വീട്ടില്‍ സംസ്‌കാരം നടക്കും.
മിഥുന്റെ അമ്മ സുജ നിലവില്‍ തുര്‍ക്കിയിലാണ്. നിയമപര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാളെ നാട്ടിലെത്തും. സുജ തുര്‍ക്കി സമയം ഇന്ന് വൈകിട്ട് 6 മണിക്ക് കുവൈത്ത് എയര്‍വേസില്‍ കുവൈത്തിലേക്ക് പുറപ്പെടും. രാത്രി 9:30ന് കുവൈത്തില്‍ എത്തും.
തുടര്‍ന്ന്, ജൂലൈ 19-ന് പുലര്‍ച്ചെ 1:15ന് കുവൈത്തില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ പുറപ്പെട്ട് രാവിലെ 8:55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുമെന്നാണ് വിവരം. ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടില്‍ എത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.