by webdesk3 on | 18-07-2025 03:09:55 Last Updated by webdesk2
തേവലക്കരയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരണപ്പെട്ട സംഭവത്തില്‍ കര്‍ശന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംഭവം അതീവ ഗൗരവമുള്ളതാണെന്നും കെഎസ്ഇബിയെയും മറ്റ് അധികാരികളെയും ഉള്‍പ്പെടുത്തി എല്ലാ കാര്യങ്ങളും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഈ കെട്ടിടത്തിന് എങ്ങനെ ക്ലിയറന്‍സ് കിട്ടി? എന്ന് അദ്ദേഹം ചോദിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷാ ഓഡിറ്റ് നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രി ചിഞ്ചുറാണിയേയും അദ്ദേഹം വിമര്‍ശിച്ചു. കൊല്ലത്ത് കുഞ്ഞ് മരിച്ചപ്പോള്‍ മന്ത്രി സൂംബാ ഡാന്‍സ് നടത്തുകയായിരുന്നു. കുട്ടിയെ കുറ്റപ്പെടുത്തുന്ന നിലപാടാണ് ഇപ്പോള്‍ കാണുന്നത്. മന്ത്രിമാരുടെ നാവ് മുഖ്യമന്ത്രി നിയന്ത്രിക്കണം, സതീശന്‍ പറഞ്ഞു. സംഭവത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായെന്നും ഇനി ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.