News Kerala

ഉമ്മന്‍ ചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് രണ്ട് വര്‍ഷം

Axenews | ഉമ്മന്‍ ചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് രണ്ട് വര്‍ഷം

by webdesk2 on | 18-07-2025 07:54:51 Last Updated by webdesk3

Share: Share on WhatsApp Visits: 43


ഉമ്മന്‍ ചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് രണ്ട് വര്‍ഷം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുന്നു. അദ്ദേഹത്തിന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ സംസ്ഥാനത്തുടനീളം വിപുലമായ അനുസ്മരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

കെപിസിസി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ഉമ്മന്‍ ചാണ്ടി സ്മൃതിസംഗമം ഇന്നു രാവിലെ 9നു പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി ഗ്രൗണ്ടില്‍ ആരംഭിക്കും. രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ഉമ്മന്‍ചാണ്ടി സ്മൃതി സംഗമം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മ്മിച്ച് നല്‍കുന്ന 12 വീടുകളുടെ താക്കോല്‍ദാനം ചടങ്ങില്‍ നടക്കും. കേള്‍വി ശക്തി നഷ്ടപ്പെട്ട കുട്ടികള്‍ക്കായി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപ്പിലാക്കിയ ശ്രുതിതരംഗം പദ്ധതിയുടെ രണ്ടാഘട്ടത്തിനും തുടക്കമാകും.

എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, കെപിസിസി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ സ്മൃതി സംഗമത്തില്‍ പങ്കെടുക്കും. പൊതുപരിപാടിക്ക് മുമ്പായി രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തും. സംസ്ഥാനവ്യാപകമായി മണ്ഡലം ബ്ലോക്ക് ഡിസിസി തലങ്ങളിലും പോഷകസംഘടനകളുടെ നേതൃത്വത്തിലും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും

പുതുപ്പള്ളിക്കാരുടെ കൂഞ്ഞൂഞ്ഞ്, സുഹൃത്തുക്കളുടേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ഒ.സി. ഉമ്മന്‍ചാണ്ടിയെന്നാല്‍ ഒരു വികാരമാണ്. എതിരാളികള്‍ക്ക് പോലും അനിഷേധ്യനായ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. 

തേടിയെത്തിയവരെയെല്ലാം ചേര്‍ത്തുപിടിച്ച നേതാവ്, ഈ പ്രതിച്ഛായയാണ് കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ സ്വീകാര്യത. അരനൂറ്റാണ്ടിലേറെ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്നു അദ്ദേഹം. രണ്ടു തവണ കേരള മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചു. ഉമ്മന്‍ ചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തില്‍ നികത്താനാവാത്ത ഒരു ശൂന്യതയാണ് അവശേഷിപ്പിച്ചിരിക്കുന്നത്.



Share:

Search

Recent News
Popular News
Top Trending


Leave a Comment