by webdesk3 on | 10-07-2025 02:30:34
തിരുവനന്തപുരം: ആരോഗ്യ രംഗത്തെ മികച്ച പ്രകടനത്തിന് സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. 2023-24 വര്‍ഷത്തില്‍ രാജ്യത്തെ ആരോഗ്യമേഖലയില്‍ കേരളം നാലാം സ്ഥാനത്തെത്തിയത് വലിയ നേട്ടമാണെന്നും ഇതിന് സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകളാണ് കാരണം എന്നും ഇതിന് എല്ലാവരും സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഫസ്റ്റ് എയ്ഡിനെ കുറിച്ച് സ്‌കൂള്‍ കരിക്കുലത്തില്‍ പാഠങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമങ്ങള്‍ക്കും ഗവര്‍ണര്‍ അഭിനന്ദനമര്‍പ്പിച്ചു. കേരളം പല സംസ്ഥാനങ്ങള്‍ക്കും മാതൃകയായി മാറുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എങ്കിലും സര്‍വകലാശാലയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് ഗവര്‍ണര്‍ ഒറ്റവാക്കില്‍ മറുപടി നല്‍കി. ഇവിടെ അകത്തും പലതും നടക്കുന്നു, അത് കവര്‍ ചെയ്യൂ എന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.