by webdesk2 on | 10-07-2025 02:02:00 Last Updated by webdesk2
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ലെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മര്‍ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ല.
ജൂണ്‍ 23നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വി.എസിനെ തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തുന്നത്. 102 വയസ്സുള്ള വി.എസ്. അച്യുതാനന്ദന്‍ ഏറെ നാളായി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് വിശ്രമ ജീവിതത്തിലായിരുന്നു.