by webdesk3 on | 10-07-2025 11:56:15 Last Updated by webdesk3
ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട അധ്യായം എന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ഡോ. ശശി തരൂര്‍. അന്താരാഷ്ട്ര മാധ്യമമായ പ്രൊജക്റ്റ് സിന്‍ഡിക്കേറ്റ്-ില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് തരൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധിയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. 1975 ജൂണില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കാലഘട്ടത്തില്‍ നടന്ന ക്രൂരതകളാണ് അദ്ദേഹം വിമര്‍ശിക്കുന്നത്.
അത് ഭീതിയും അടിച്ചമര്‍ത്തലുമായിരുന്നു. ജുഡീഷ്യറി, മാധ്യമങ്ങള്‍, പ്രതിപക്ഷം - എല്ലാം അടിച്ചമര്‍ത്തപ്പെട്ടു. നിരപരാധികള്‍ അറസ്റ്റിലായി, വിചാരണ കൂടാതെയുള്ള കസ്റ്റഡി മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്യപ്പെടാതെ പോയി. മൗലികാവകാശങ്ങള്‍ 21 മാസത്തോളം നിലച്ചുപോയി. പത്രങ്ങളുടെ സ്വാതന്ത്ര്യം നിശ്ശബ്ദമാക്കി, തരൂര്‍ തന്റെ ലേഖനത്തില്‍ എഴുതുന്നു.
ഇന്ത്യക്കാര്‍ക്ക് ഇന്നും അടിയന്തരാവസ്ഥ ഒരു ഭീകര ഓര്‍മ്മയായാണ് നിലനില്‍ക്കുന്നത് എന്നും ലേഖനത്തില്‍ വ്യക്തമായാണ് പറയുന്നത്.അത് ഒരു പാഠമാണ്. വീണ്ടും ആവര്‍ത്തിക്കരുതാത്ത പാഠം, എന്നാണ് തരൂര്‍ ലേഖനത്തിന്റെ അന്തിമ മുന്നറിയിപ്പ്.