by webdesk2 on | 08-07-2025 06:50:56 Last Updated by webdesk2
പത്തനംതിട്ട: കോന്നി പയ്യനാമണ്‍ പാറമടയിലുണ്ടായ അപകടത്തില്‍ കാണാതായ തൊഴിലാളിക്കായുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. ബീഹാര്‍ സ്വദേശിയെ കണ്ടെത്താനുള്ള ദൗത്യത്തില്‍ ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) സംഘവും പങ്കുചേരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ ഒഡീഷ സ്വദേശി മഹാദേവന്റെ മൃതദേഹം പാറമടയില്‍ നിന്ന് പുറത്തെടുത്തിരുന്നു.
അപകടത്തെ തുടര്‍ന്ന് ക്വാറിയുടെ അനുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ജിയോളജി വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാറമടയില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ പാറ പൊട്ടിക്കല്‍ നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും. അടുത്ത വര്‍ഷം വരെ ക്വാറിക്ക് ലൈസന്‍സ് ഉണ്ടെന്ന് കളക്ടര്‍ വ്യക്തമാക്കി. ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക. നിലവില്‍, അപകടസാഹചര്യം കണക്കിലെടുത്ത് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.