by webdesk3 on | 07-07-2025 03:11:45
തിരുവനന്തപുരം: കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. കണ്ണൂര്‍യും കാസര്‍ഗോഡും ഉള്‍പ്പെടെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 2025 ജൂലൈ 7 മുതല്‍ 11 വരെ നിലവിലുള്ള അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.
ഇന്ന് മുതല്‍ ബുധന്‍ വരെ ചില പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനുള്ള സാധ്യതയും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മഹാരാഷ്ട്ര മുതല്‍ ഗോവ തീരം വരെയും, തീരദേശത്ത് ന്യുനമര്‍ദ്ദപാത്തി നിലനില്ക്കുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പശ്ചിമ ബംഗാളിന് മുകളിലായും ന്യുനമര്‍ദ്ദം രൂപം എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്ത 2 മുതല്‍ 3 ദിവസത്തിനുള്ളില്‍ ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് മേഖലകളിലേക്ക് ഇത് നീങ്ങാനാണ് സാധ്യത.
അതിനുപുറമേ, തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെയും ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തീരദേശ മേഖലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.