by webdesk3 on | 07-07-2025 12:21:52 Last Updated by webdesk3
വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്സസില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 82 ആയി ഉയര്‍ന്നതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 41 പേരെ ഇപ്പോഴും കാണ്ടെത്താനുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ 28 കുട്ടികളും ഉള്‍പ്പെടുന്നു.
വെള്ളിയാഴ്ച ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇത് ഭീകരമായ കാഴ്ചയാണ്. ഒരു നൂറ്റാണ്ടില്‍ കണ്ടതിലേറെ വലിയ ദുരന്തം, എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കാണാതായവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്. വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായത് ടെക്‌സസിലെ ഹില്‍ കണ്‍ട്രിയില്‍പ്പെടുന്ന കെര്‍ കൗണ്ടിയിലാണ്. ഗ്വാഡലൂപ്പ് നദിയിലുണ്ടായ കനത്ത ഒഴുക്കില്‍ ഇവിടെ മാത്രം 68 പേര്‍ മരിച്ചു. ഹണ്ടിലെ ക്യാമ്പ് മിസ്റ്റിക്ക് എന്ന കുട്ടികള്‍ക്കായുള്ള ക്യാമ്പില്‍ നിന്നുള്ള 10 പെണ്‍കുട്ടികളും ഒരു കൗണ്‍സിലറും ഉള്‍പ്പെടെ നിരവധി പേരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.