by webdesk2 on | 07-07-2025 11:16:05 Last Updated by webdesk3
തൃശൂര്‍: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറുടെ ഗുരുവായൂര്‍ ദര്‍ശനം തടസ്സപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇറക്കാനായില്ല. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ആണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നത്.
അതേസമയം, കാലാവസ്ഥ അനുകൂലമായാല്‍ തിരിച്ചുവന്നേക്കും. കൊച്ചിയിലെ പരിപാടികള്‍ക്ക് ശേഷം ഗുരുവായൂര്‍ എത്തുമെന്നാണ് വിവരം. ഗുരുവായൂരില്‍ സുരക്ഷാ സംവിധാനങ്ങള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഉപരാഷ്ട്രപതി ഇന്ന് വൈകിട്ട് സന്ദര്‍ശനം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.
ഉപരാഷ്ട്രപതി ഇന്നലെയാണ് കൊച്ചിയിലെത്തിയത്. കൊച്ചി വിമാനത്താവളത്തില്‍ എത്തിയ ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്റെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണമാണ് നല്‍കിയത്.