News International

അപഹാസ്യവും അസംബന്ധവും; മൂന്നാം കക്ഷിയുണ്ടാക്കാനുളള മസ്‌കിന്റെ നീക്കത്തെ പരിഹസിച്ച് ട്രംപ്

Axenews | അപഹാസ്യവും അസംബന്ധവും; മൂന്നാം കക്ഷിയുണ്ടാക്കാനുളള മസ്‌കിന്റെ നീക്കത്തെ പരിഹസിച്ച് ട്രംപ്

by webdesk2 on | 07-07-2025 08:12:55

Share: Share on WhatsApp Visits: 13


അപഹാസ്യവും അസംബന്ധവും;  മൂന്നാം കക്ഷിയുണ്ടാക്കാനുളള മസ്‌കിന്റെ നീക്കത്തെ പരിഹസിച്ച് ട്രംപ്

മൂന്നാം കക്ഷി രൂപീകരിക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ നീക്കത്തെ പരിഹസിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മസ്‌കിന്റെ നീക്കം അപഹാസ്യവും അസംബന്ധവുമാണെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ കുറിച്ചു. അമേരിക്കയെപ്പോലൊരു രാജ്യത്ത് മൂന്നാം കക്ഷിക്ക് സ്ഥാനമില്ലെന്നും മസ്‌കിന്റെ പാര്‍ട്ടി ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയില്‍ മൂന്നാം കക്ഷിക്ക് ഒരിക്കലും വിജയിക്കാനാകില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

മസ്‌ക് തന്റെ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റും അഭിപ്രായപ്പെട്ടു. അതേസമയം, മസ്‌കിന്റെ പാര്‍ട്ടിയില്‍ പ്രമുഖരായ മൂന്ന് അമേരിക്കക്കാര്‍ ചേരുമെന്ന് മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍  പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്ന ലോറ ലൂമര്‍ എക്സില്‍ പോസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ഭിന്നത രൂക്ഷമായതിനെത്തുടര്‍ന്ന് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് യു.എസില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. അമേരിക്ക പാര്‍ട്ടി എന്നാണ് പാര്‍ട്ടിയുടെ പേര്. നിങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചുനല്‍കുന്നതിനാണ് പുതിയ പാര്‍ട്ടിയെന്ന് മസ്‌ക് എക്സില്‍ കുറിച്ചിരുന്നു. പ്രസിഡന്റ് ട്രംപിന്റെ വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ സെനറ്റില്‍ വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടോടെ പാസായതിനു പിന്നാലെയാണ് ഇലോണ്‍ മസ്‌ക് യു.എസ് രാഷ്ട്രീയത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment