News Kerala

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരാന്‍ പ്രതിപക്ഷ സംഘടനകള്‍

Axenews | കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരാന്‍ പ്രതിപക്ഷ സംഘടനകള്‍

by webdesk2 on | 07-07-2025 07:09:03 Last Updated by webdesk3

Share: Share on WhatsApp Visits: 13


കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരാന്‍ പ്രതിപക്ഷ സംഘടനകള്‍


കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നുള്ള അപകടത്തെത്തുടര്‍ന്ന് ആരോഗ്യവകുപ്പിനും മന്ത്രി വീണാ ജോര്‍ജിനുമെതിരെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. പത്തനംതിട്ടയിലെ വീണാ ജോര്‍ജിന്റെ വീട്, തിരുവനന്തപുരത്തെ ഔദ്യോഗിക വസതി, ഓഫീസ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല തകര്‍ച്ചയിലാണെന്ന് ആരോപിച്ചാണ് പ്രധാനമായും പ്രതിഷേധം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലുകള്‍, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീപിടിച്ച അത്യാഹിത വിഭാഗം ഇതുവരെ പ്രവര്‍ത്തനസജ്ജമാക്കാത്തത് തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവെക്കും വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ ആഹ്വാനം. മണ്ഡലം തലത്തിലും പഞ്ചായത്ത് തലത്തിലും സമരം തുടരാന്‍ കെപിസിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും തലസ്ഥാനമടക്കം വിവിധ ജില്ലകളില്‍ മന്ത്രിക്കെതിരെ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

അതേസമയം, പ്രചാരണങ്ങളെല്ലാം പ്രതിരോധിക്കാനാണ് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും തീരുമാനം. വ്യാഴാഴ്ച ആറന്മുള നിയോജകമണ്ഡലത്തില്‍ വിശദീകരണ യോഗം നടത്താന്‍ പാര്‍ട്ടിയുടെ ജില്ലാ നേതൃത്വം തീരുമാനിച്ചു. അതോടൊപ്പം വിവിധ പഞ്ചായത്തുകളിലായി റാലികളും പൊതുയോഗങ്ങളും സംഘടിപ്പിക്കും. വീണാ ജോര്‍ജിനെ വിമര്‍ശിച്ച നേതാക്കള്‍ക്കെതിരെ പാര്‍ട്ടി തലത്തില്‍ നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. 


Share:

Search

Recent News
Popular News
Top Trending


Leave a Comment