by webdesk3 on | 06-07-2025 12:31:51 Last Updated by webdesk2
മലപ്പുറം: കാളികാവില്‍ പിടികൂടിയ നരഭോജി കടുവയെ ഉടന്‍ കാട്ടിലേക്ക് വിടില്ലെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. പിടിയിലാക്കിയ കടുവയെ നിലവില്‍ വനം വകുപ്പിന്റെ സംരക്ഷണത്തില്‍ സൂക്ഷിക്കും.
ജനങ്ങള്‍ക്കിടയില്‍ ആശങ്കയുള്ള സാഹചര്യം പരിഗണിച്ചാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമഭേദഗതിക്കായി സംസ്ഥാനം തയ്യാറാക്കിയ കരട് നിയമോപദേശം കേന്ദ്രത്തിലേക്ക് അയച്ചതായി അദ്ദേഹം അറിയിച്ചു.
അതേസമയം, മന്ത്രിമാര്‍ക്കെതിരായ പ്രതിഷേധങ്ങള്‍ ശരിയോ തെറ്റോ എന്നത് അവയുടെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ട കാര്യമാണ്. സമരത്തില്‍ തുടരണമോ പിന്തിരിയണമോ എന്നത് സമരക്കാരുടെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് ഒരു രാഷ്ട്രീയ നിലപാടാണെന്നും അതെ ആവശ്യപ്പെടാനുള്ള സ്വാതന്ത്ര്യം പ്രതിപക്ഷത്തിന് ഉണ്ടെന്നുമാണ് എ കെ ശശീന്ദ്രന്റെ അഭിപ്രായം.