by webdesk2 on | 05-07-2025 03:14:32 Last Updated by webdesk2
തിരുവനപുരം: ഈ അധ്യയന വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശ്ശൂര്‍ ജില്ല വേദിയാകും. സംസ്ഥാനത്തെ സ്‌കൂള്‍ മേളകളുടെ വേദികളും പ്രഖ്യാപിച്ചു. ടി.ടി.ഐ., പി.പി.ടി.ടി.ഐ. കലോത്സവത്തിന്റെ വേദി വയനാടാണ്. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം മലപ്പുറത്തായിരിക്കും നടക്കുക. അതേസമയം സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ് (കായികമേള) തിരുവനന്തപുരത്ത് വെച്ച് നടക്കും. ശാസ്‌ത്രോത്സവം പാലക്കാട്ടുമാണ് നടത്താന്‍ നിശ്ചയിച്ചിട്ടുളളത്.
കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ ആയിരുന്നു ഓവറോള്‍ കിരീടം നേടിയത്. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാല്‍ നൂറ്റാണ്ടിന് ശേഷം തൃശ്ശൂര്‍ ചാമ്പ്യന്‍മാരായത്. ആ സമാപന സമ്മേളനത്തില്‍ ചലച്ചിത്ര താരങ്ങളായ ആസിഫ് അലിയും ടൊവിനോ തോമസും അതിഥികളായെത്തിയിരുന്നു.