by webdesk3 on | 05-07-2025 03:07:26 Last Updated by webdesk3
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനെതിരായ പ്രതിഷേധം സംസ്ഥാനതലത്തില്‍ കനക്കുകയാണ്. തിരുവനന്തപുരം ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഡിഎംഒ ഓഫീസുകള്‍ക്കും മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് തിരുവനന്തപുരം ഉള്‍പ്പെടെയുള്ള മേഖലകളില്‍ പ്രതിഷേധം ആരംഭിച്ചത്. മന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് നടന്ന മാര്‍ച്ച് പൊലീസ് തടയുകയായിരുന്നു.
പ്രതിഷേധക്കാര്‍ ബാരിക്കേഡ് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. പൊലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും ഉപയോഗിച്ചു.നിരവധി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.